Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempted Murder

Alappuzha

അ​യ​ല്‍​വാ​സി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സിൽ ക​ഠി​ന​ത​ട​വും പി​ഴ​യും

മാ​വേ​ലി​ക്ക​ര: അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ​യെ ്‍ കൈ​ക്കോ​ടാ​ലി​ക്ക് അ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും. കാ​ര്‍​ത്തി​ക​പ്പ​ള്ളി പു​തു​ക്ക​ണ്ടം ല​ക്ഷം​വീ​ട് കോ​ള​നി ചു​ടു​കാ​ട്ടി​ല്‍ രാ​ജ​നാ(51)​​ണ് മൂ​ന്നു വ​ര്‍​ഷം ക​ഠി​നത​ടവും പ​തി​നാ​യി​രം രൂ​പ പി​ഴയും ശ​ിക്ഷി​ച്ച് മാ​വേ​ലി​ക്ക​ര ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി ഓ​ന്ന് വി.​ജി. ശ്രീ​ദേ​വി ഉ​ത്ത​ര​വാ​യ​ത്.

2024 ന​വം​ബ​ര്‍ 25ന് ​ഉ​ച്ച​യ്ക്ക് 2.20നാ​യി​രു​ന്നു അ​യ​ല്‍​വാ​സി​യാ​യ കാ​ര്‍​ത്തി​ക​പ്പ​ള്ളി പു​ത്ത​ന്‍ ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ലീ​ല(50)​യെ അ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തുവ​ച്ച് പ്ര​തി കൈ​ക്കോ​ടാ​ലി​ക്ക് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. പ്ര​തി​യെ റി​മാ​ന്‍​ഡി​ല്‍ പാ​ര്‍​പ്പി​ച്ചാ​ണ് വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷാ​ജി​മോ​നാ​ണ് അ​ന്വ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി പ്ര​തി​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​രാ​യ പി.​വി. സ​ന്തോ​ഷ്‌​കു​മാ​ര്‍, കെ.​എ​സ്. സ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Latest News

Corehub Up